പ്രതിപക്ഷ ബഹളം; നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തിനിടെ വോട്ടോൺ അക്കൗണ്ട് ശബ്ദവോട്ടോടെ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. രാവിലെ സഭചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളുമായി സ്പീക്കറുടെ ഡയസിനു താഴെ പ്രതിപക്ഷം അണിനിരന്നതോടെ സഭാ നടപടികൾ വെട്ടിച്ചുരുക്കാൻ സ്പീക്കർ തീരുമാനിച്ചു. ചോദ്യോത്തരവേള, ശൂന്യവേള, ശ്രദ്ധക്ഷണിക്കൽ എന്നിവ റദ്ദാക്കിയ ശേഷം നിയമസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.
 | 

പ്രതിപക്ഷ ബഹളം; നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനിടെ വോട്ടോൺ അക്കൗണ്ട് ശബ്ദവോട്ടോടെ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. രാവിലെ സഭചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളുമായി സ്പീക്കറുടെ ഡയസിനു താഴെ പ്രതിപക്ഷം അണിനിരന്നതോടെ സഭാ നടപടികൾ വെട്ടിച്ചുരുക്കാൻ സ്പീക്കർ തീരുമാനിച്ചു. ചോദ്യോത്തരവേള, ശൂന്യവേള, ശ്രദ്ധക്ഷണിക്കൽ എന്നിവ റദ്ദാക്കിയ ശേഷം നിയമസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.

ബഹളത്തിനിടെ ധനവിനിയോഗ ബിൽ, വോട്ട ഓൺ അക്കൗണ്ട് എന്നിവ പാസാക്കി. രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ സസ്‌പെൻഷനിലായ എംഎൽഎമാർ മുദ്രാവാക്യം വിളികളുമായി നിയമസഭയ്ക്കു പുറത്ത് കുത്തിയിരുന്നു പ്രതിഷേധം തുടങ്ങിയിരുന്നു.

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതിയാണ് സ്പീക്കർ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഇടതുപക്ഷ വനിതാ എംഎൽഎമാരെ അപമാനിച്ച എംഎൽഎമാർക്കെതിരെ നടപടി വേണം, പ്രതിപക്ഷ എംഎൽഎമാരുടെ സസ്‌പെൻഷൻ പിൻവലിക്കണം എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും വിഎസ് പറഞ്ഞു.

അതേസമയം ഭരണപക്ഷ എംഎൽഎമാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വനിത എംഎൽമാരുടെ പരാതി ഒരുമിച്ചിരുന്ന് വീഡിയോ കണ്ട ശേഷം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.