കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ

കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്മി, വ്യോമസേന, അര്ദ്ധ സൈനിക വിഭാഗങ്ങള്, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര് ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്, സന്നദ്ധ പ്രവര്ത്തകര് എന്നിവരും രക്ഷാപ്രവര്ത്തനത്തിന് മേല്നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല് പേര് കുടുങ്ങിക്കിടക്കുന്നത്.
 | 

കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ

കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.

കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ

എറണാകുളം ജില്ലയില്‍ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 20 പേരെയും മറ്റു വാഹനമാര്‍ഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 261 പേരെയും മറ്റു വാഹന മാര്‍ഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്; എറണാകുളത്ത് രക്ഷപ്പെടുത്തിയത് 71633 പേരെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതാണ് രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടിയത്. തീരപ്രദേശത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടമായി എത്തി ദൗത്യസേനക്കൊപ്പം ചേര്‍ന്നു. ഇതോടെ കുടുങ്ങിക്കിടന്ന പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സേനയ്ക്കായി. ഇന്ന് രാവിലെ 23 ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ചിരുന്നു.