കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കൊടുവള്ളി എം.എല്.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്ഥിയെ വ്യക്തിപരമായി അധിക്ഷേപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതായി തെളിഞ്ഞതോടെയാണ് നടപടി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.
 | 
കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതായി തെളിഞ്ഞതോടെയാണ് നടപടി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.

ഇടതു സ്വതന്ത്രനായാണ് കാരാട്ട് റസാഖ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി പ്രചാരണത്തിനായി തയ്യാറാക്കിയെന്നാണ് കേസ്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് കുഞ്ഞി, കെ.പി.മുഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്. വിധിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.