തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചതിനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്പ്പിച്ചതിന് എതിരെ സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജി തള്ളി. ഹൈക്കോടതിയില് നല്കിയ ഹര്ജിയാണ് തള്ളിയത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്ക്കാരിനെ മറികടന്നാണ് അദാനി ഗ്രൂപ്പിന് കരാര് നല്കിയതെന്നും ഇതില് ക്രമക്കേട് ഉണ്ടെന്നുമായിരുന്നു സര്ക്കാര് വാദിച്ചത്. ലേല നടപടികളില് സുതാര്യതയില്ലെന്നും സര്ക്കാര് ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആരോപണങ്ങള് കഴമ്പില്ലാത്തതാണെന്നായിരുന്നു കേന്ദ്രസര്ക്കാര് നിലപാട്. ലേലത്തില് പങ്കെടുക്കാന് കേരളത്തിന്
 | 
തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചതിനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സംസ്ഥാന സര്‍ക്കാരിനെ മറികടന്നാണ് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. ലേല നടപടികളില്‍ സുതാര്യതയില്ലെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോടെ അനുമതി നല്‍കിയിരുന്നുവെന്നും പിന്നീട് ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയില്ലെന്നും കേന്ദ്രം വാദിച്ചു. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും കേന്ദ്രം വാദിച്ചു.