സംസ്ഥാനം കോവിഡ് മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഇപ്പോള് കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി
 | 
സംസ്ഥാനം കോവിഡ് മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ദ്ധിച്ചു വരുന്നു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 608 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 201 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മറ്റു ജില്ലകൡും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ ഏറെയാണ്. തിരുവനന്തപുരത്തെ സ്ഥിതി ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.