കെവിനെ തട്ടിക്കൊണ്ട് പോയത് മറ്റു പ്രതികള്‍; തന്റെ അറിവോടെയല്ലെന്ന് ഒന്നാം പ്രതി ഷാനു

കെവിന് വധക്കേസില് മറ്റു പ്രതികള്ക്കെതിരെ മൊഴി നല്കി ഒന്നാം പ്രതി ഷാനു ചാക്കോ.
 | 
കെവിനെ തട്ടിക്കൊണ്ട് പോയത് മറ്റു പ്രതികള്‍; തന്റെ അറിവോടെയല്ലെന്ന് ഒന്നാം പ്രതി ഷാനു

കോട്ടയം: കെവിന്‍ വധക്കേസില്‍ മറ്റു പ്രതികള്‍ക്കെതിരെ മൊഴി നല്‍കി ഒന്നാം പ്രതി ഷാനു ചാക്കോ. കെവിനെ തട്ടിക്കൊണ്ട് പോയത് മറ്റു പ്രതികളാണെന്നും തന്റെ അറിവോ സമ്മതമോ കൂടാതെയാണ് തട്ടിക്കൊണ്ടു പോയതെന്നും ഷാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സഹോദരിയെ കണ്ടെത്തുകയായിരുന്നു തന്റെ ലക്ഷ്യം.

കെവിനെ തട്ടിക്കൊണ്ടു വരാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഷാനു വ്യക്തമാക്കി. അനീഷിന്റെ വീട് ആക്രമിച്ച സംഘത്തില്‍ ഷാനു ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ എഎസ്‌ഐ ബിജു വിളിച്ചപ്പോള്‍ പത്തനാപുരത്തായിരുന്നു ഷാനുവെന്നും അഭിഭാഷകന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ തെളിവുകള്‍ കെട്ടിച്ചമക്കുകയായിരുന്നു. ഷാനുവിനെതിരെയുള്ള കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.