എംസിആര്‍ പരസ്യത്തിലെ ചര്‍ക്ക; മോഹന്‍ലാലിനെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്

പ്രമുഖ ടെക്സ്റ്റൈല്സ് ഗ്രൂപ്പായ എംസിആആറിനെതിരെയും നടന് മോഹന് ലാലിനെതിരെയും നിയമനടപടിക്കൊരുങ്ങി സംസ്ഥാന ഖാദി ബോര്ഡ്. എംസിആആര് ഗ്രൂപ്പിന്റെ പരസ്യത്തില് ചര്ക്ക ഉപയോഗിച്ചത് തെറ്റ്ദ്ധാരണ പരത്തുന്നതായി ചൂണ്ടിക്കാണിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്. ചര്ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില് ചര്ക്കയില് നൂല്നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്ലാലിനെതിരെ നടപടി. ഇരുകൂട്ടര്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
 | 

എംസിആര്‍ പരസ്യത്തിലെ ചര്‍ക്ക; മോഹന്‍ലാലിനെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്

കൊച്ചി: പ്രമുഖ ടെക്‌സ്‌റ്റൈല്‍സ് ഗ്രൂപ്പായ എംസിആആറിനെതിരെയും നടന്‍ മോഹന്‍ ലാലിനെതിരെയും നിയമനടപടിക്കൊരുങ്ങി സംസ്ഥാന ഖാദി ബോര്‍ഡ്. എംസിആആര്‍ ഗ്രൂപ്പിന്റെ പരസ്യത്തില്‍ ചര്‍ക്ക ഉപയോഗിച്ചത് തെറ്റ്ദ്ധാരണ പരത്തുന്നതായി ചൂണ്ടിക്കാണിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ നടപടി. ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

പത്ത് ദിവസം മുന്‍പ് തന്നെ മോഹന്‍ലാലിനും കമ്പനിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന മറുപടിക്ക് അനുസരിച്ചായിരിക്കും മറ്റു നീക്കങ്ങളെക്കുറിച്ച് ആലോചിക്കുകയെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് വ്യക്തമാക്കി. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ബോര്‍ഡ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.

രാജ്യത്തിന്റെ തന്നെ പ്രതീകമായ ചര്‍ക്ക എല്ലാവര്‍ക്കും എല്ലായിടത്തും എടുത്ത് പ്രയോഗിക്കാനാവില്ല. അതിനാലാണ് പരസ്യത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടതെന്നും ശോഭനാ ജോര്‍ജ് വ്യക്തമാക്കി.