കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം; ആരോഗ്യമന്ത്രി വെബിനാറില്‍

കോവിഡ് പ്രതിരോധത്തില് കേരളത്തിന്റെ പ്രവര്ത്തനങ്ങളെ വീണ്ടും അംഗീകരിച്ച് ഐക്യരാഷ്ട്രസഭ.
 | 
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം; ആരോഗ്യമന്ത്രി വെബിനാറില്‍

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ വീണ്ടും അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളെ ആദരിക്കുന്ന വെബിനാറില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്നു. യുഎന്‍ വെബ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന വെബിനാറില്‍ യുഎന്‍ സെക്രട്ടറി ജനറല്‍, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, എത്യോപ്യന്‍ പ്രസിഡന്റ്, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം; ആരോഗ്യമന്ത്രി വെബിനാറില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം; ആരോഗ്യമന്ത്രി വെബിനാറില്‍

യുഎന്‍ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മഹാമാരിയെ നേരിടുന്നതില്‍ പൊതുസേവന മേഖലയ്ക്കുള്ള പങ്ക് സംബന്ധിച്ചുള്ള പാനല്‍ ചര്‍ച്ചയിലാണ് കെ.കെ.ശൈലജ സംസാരിക്കുന്നത്. കൊറിയന്‍ ആഭ്യന്തര-സുരക്ഷാ സഹമന്ത്രി ഡോ.ഇന്‍ ജേ ലീ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ, അന്താരാഷ്ട്ര നഴ്‌സസ് കൗണ്‍സില്‍ പ്രസിഡന്റ് ആനെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡിവിഷന്‍ ഡയറക്ടര്‍ ജിം കാംപ്‌ബെല്‍, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോസ പാവനെല്ലി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ ശൈലജയ്‌ക്കൊപ്പം സംസാരിക്കുന്നത്.