മാണിയും പി.സി ജോർജും തമ്മിൽ വാക്കേറ്റം

കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ കെ.എം മാണിയും പി.സി ജോർജും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്. പി.സി ജോർജിനെ അനുകൂലിക്കുന്ന ടി.എസ് ജോൺ മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.
 | 

മാണിയും പി.സി ജോർജും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം:
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ കെ.എം മാണിയും പി.സി ജോർജും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്. പി.സി ജോർജിനെ അനുകൂലിക്കുന്ന ടി.എസ് ജോൺ മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. താൻ രാജിവെയ്ക്കുമെന്ന് പറയാൻ പിസി ജോർജ് ആരാണെന്ന് മാണി ചോദിച്ചു. തന്നെ മന്ത്രിയാക്കാമെന്നു പറഞ്ഞ് മാണി പറ്റിച്ചെന്ന് പി.സി. ജോർജ് പറഞ്ഞെന്നും സൂചനയുണ്ട്.

മാണിക്ക് ഒറ്റയ്ക്ക് രാജിവയ്ക്കാൻ കഴിയില്ലെങ്കിൽ എല്ലാവരും രാജിവയ്ക്കണമായിരുന്നുവെന്നും ജോൺ പറഞ്ഞു. ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിന്റെ ഉന്നതാധികാര സമിതി യോഗം ചേർന്നത്.