രണ്ട് മലയാളം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കൊച്ചി മേയർ മാനനഷ്ടക്കേസ് നൽകി

തന്നെ അപകീർത്തിപെടുത്തുന്ന തരത്തിലുളള വാർത്ത പ്രസിദ്ധീകരിച്ച വെബ്സെറ്റുകൾക്കെതിരെ മേയർ ടോണി ചമ്മിണിയുടെ പരാതി. താൻ ഔദ്യോഗിക ഫണ്ട് ഉപയോഗിച്ച് ഇരുപത്തി മൂന്നോളം വിദേശയാത്രകൾ നടത്തിയെന്ന് വെബ്സെറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് കൊച്ചി സിറ്റി കമ്മീഷ്ണർ കെ.ജി ജയിംസിനാണ് മേയർ പരാതി നൽകിയത്.
 | 

രണ്ട് മലയാളം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കൊച്ചി മേയർ മാനനഷ്ടക്കേസ് നൽകി

കൊച്ചി: തന്നെ അപകീർത്തിപെടുത്തുന്ന തരത്തിലുളള വാർത്ത പ്രസിദ്ധീകരിച്ച വെബ്‌സെറ്റുകൾക്കെതിരെ മേയർ ടോണി ചമ്മിണിയുടെ പരാതി. താൻ ഔദ്യോഗിക ഫണ്ട് ഉപയോഗിച്ച് ഇരുപത്തി മൂന്നോളം വിദേശയാത്രകൾ നടത്തിയെന്ന് വെബ്‌സെറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് കൊച്ചി സിറ്റി കമ്മീഷ്ണർ കെ.ജി ജയിംസിനാണ് മേയർ പരാതി നൽകിയത്. രണ്ട് വാർത്താ വെബ്‌സൈറ്റുകൾക്കെതിരെയാണ് മേയർ രംഗത്തെത്തിയത്.

അനധികൃതമായി താൻ ആഡംബര വീട് പണിതെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് പരാതി നൽകിയെന്ന് ഇതിൽ ഒരു വെബ്‌സെറ്റിന്റെ വാർത്തയിൽ ആരോപിച്ചിരുന്നു. ഈ വാർത്ത ആയിരക്കണക്കിനാളുകൾ ഷെയർ ചെയുകയും ഇതിനെതിരെ മോശമായ കമന്റുകൾ ഇടുകയും ചെയ്തിരുന്നതായും ചമ്മിണി പരാതിയിൽ പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെ വാർത്ത ഷെയർ ചെയ്തവരുടെ പേരുകൾ ഉൾപ്പെടുന്നതാണ് പരാതി. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് സൈബർ സെല്ലിന് കൈമാറുമെന്ന് കമ്മീഷണർ വ്യക്തമാക്കി.