കൊക്കെയ്ൻ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി മയക്കുമരുന്ന് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോടതിയെ അറിയിച്ചു.
 | 

കൊക്കെയ്ൻ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 

കൊച്ചി: കൊച്ചി മയക്കുമരുന്ന് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയം ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വാദിച്ചു.

കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായി മാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊക്കെയ്ൻ ഇടപാടിൽ അന്താരാഷ്ട്ര മാഫിയയുടെ ഇടപെടലുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും സർക്കാറിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസഫലി കോടതിയെ അറിയിച്ചു. ഫ്‌ളാറ്റിൽ സിനിമാ ചർച്ചകൾക്കായി എത്തിയതാണെന്ന ഷൈൻ ടോമിന്റെ വാദവും കോടതി തള്ളി. കേസിൽ പ്രതികളുടെ കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്നും കോടതി കണ്ടെത്തി.

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി നൈജീരിയൻ സ്വദേശിയിൽ നിന്നും ലഭിച്ചത് നിർണ്ണായകമായ തെളിവാണ്. ഇതിൽ പലതും ഞെട്ടിക്കുന്നവയാണെന്നും സർക്കാർ പറയുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.