വീഗാലാന്റില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല; ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതി

വീഗാലാന്ഡില് വീണു പരിക്കേറ്റയാള്ക്ക് മതിയായ നഷ്ട പരിഹാരം നല്കാത്ത നടപടിക്കെതിരെ വിമര്ശനവുമായി ഹൈക്കോടതി. വിഗാലാന്റ് ഉടമയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെറിയ സഹാങ്ങള് നല്കുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു. വീഗാലാന്റില് നിന്ന് വീണ് പരിക്കേറ്റ വിജേഷ് എന്നയാള് നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയില് പ്രതികരിച്ചത്.
 | 
വീഗാലാന്റില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല; ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതി

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത നടപടിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഗാലാന്റ് ഉടമയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെറിയ സഹായങ്ങള്‍ നല്‍കുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു. വീഗാലാന്റില്‍ നിന്ന് വീണ് പരിക്കേറ്റ വിജേഷ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ചിറ്റിലപ്പിള്ളിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലാണ് വിജേഷ്. സംഭവം സ്ഥാപനത്തിന് നാണക്കേടുണ്ടാക്കിയതായും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി കിടപ്പിലായ വിജേഷിനെ എന്തുകൊണ്ട് മതിയായ രീതിയില്‍ പരിഗണിക്കാത്തതെന്താണെന്ന് കോടതി ചോദിച്ചു.

റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. ചിറ്റിലപ്പിള്ളിയെ പോലുള്ള വ്യക്തികള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നത്. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.