മാണിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് കോടിയേരി

ബാർ കോഴ കേസിൽ വിജിലൻസ് പ്രതിയാക്കിയ മന്ത്രി കെ.എം മാണിയുടെ വീട്ടിൽ ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. കൈക്കൂലി വാങ്ങിയതിൽ ആദ്യ പ്രതിയായ മന്ത്രിയാണ് മാണിയെന്നും കോടിയേരി ആരോപിച്ചു.
 | 

മാണിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് കോടിയേരി
തിരുവനന്തപുരം:
ബാർ കോഴ കേസിൽ വിജിലൻസ് പ്രതിയാക്കിയ മന്ത്രി കെ.എം മാണിയുടെ വീട്ടിൽ ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. കൈക്കൂലി വാങ്ങിയതിൽ ആദ്യ പ്രതിയായ മന്ത്രിയാണ് മാണിയെന്നും കോടിയേരി ആരോപിച്ചു. കേസ് അന്വേഷണം അട്ടിമറിക്കാനാണ് മാണി മന്ത്രിയായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാണിയെ ആരും രക്ഷിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു.

അതേസമയം, മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആവർത്തിച്ച് വ്യക്തമാക്കി.