അലനും താഹയും മാവോയിസ്റ്റുകള്‍; ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് കോടിയേരി

അലനും താഹയും സിപിഎമ്മുകാരല്ലെന്നും അവര് മാവോയിസ്റ്റുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
 | 
അലനും താഹയും മാവോയിസ്റ്റുകള്‍; ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് കോടിയേരി

തിരുവനന്തപുരം: അലനും താഹയും സിപിഎമ്മുകാരല്ലെന്നും അവര്‍ മാവോയിസ്റ്റുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരെയും ഏരിയ കമ്മിറ്റി പുറത്താക്കിയതാണ്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇവര്‍ സിപിഎമ്മിലും മാവോയിസ്റ്റ് പാര്‍ട്ടിയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.

സിപിഎം നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് എതിരെയും സിപിഎം പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും കക്ഷി രാഷ്ട്രീയത്തിന് അപ്പുറം വിശാല കാഴ്ചപ്പാടുള്ള എല്ലാവരെയും സഹകരിപ്പിച്ച് താഴെ തട്ടില്‍ വരെ പ്രതിഷേധ പരിപാടികളെത്തിക്കാന്‍ ഇടത് മുന്നണി മുന്‍കയ്യെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.

കേരളത്തില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആര്‍എസ്എസ് സംഘപരിവാര്‍ അജണ്ട നടപ്പാക്കുമ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍ പെട്ടവര്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ മതമൗലികവാദികളും ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.