പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി

രാജസ്ഥാന് സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില് കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി. കൊല്ലം ഓച്ചിറയില് നിന്നാണ് ഓച്ചിറ സ്വദേശിയായ റോഷനും സംഘവും പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയത്. പെണ്കുട്ടിയുമായി റോഷന് ബംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്ന്നാമ് ബംഗളൂരു പോലീസിന്റെ സഹായം തേടിയത്.
 | 
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി

കൊല്ലം: രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി. കൊല്ലം ഓച്ചിറയില്‍ നിന്നാണ് ഓച്ചിറ സ്വദേശിയായ റോഷനും സംഘവും പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുമായി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാമ് ബംഗളൂരു പോലീസിന്റെ സഹായം തേടിയത്.

തിങ്കഴാഴ്ചയായിരുന്നു സംഭവം. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും തട്ടിക്കൊണ്ട് പോയത്.

കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.