ജോളിയുടെ രണ്ടാം വിവാഹത്തില്‍ നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന് തെളിവ്

ജോളിയുടെ സാന്നിധ്യത്തില് ഷാജുവിന്റെ ഒന്നാം ഭാര്യ മരിച്ച് ഏതാണ്ട് ഒരു വര്ഷത്തിന് ശേഷമാണ് രണ്ടാം വിവാഹം നടക്കുന്നത്.
 | 
ജോളിയുടെ രണ്ടാം വിവാഹത്തില്‍ നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന് തെളിവ്

കോഴിക്കോട്: കൂടത്തായിയില്‍ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാജു സക്കറിയയുടെയും ജോളിയുടെയും രണ്ടാം വിവാഹത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലുള്ള റവന്യു ഉദ്യോഗസ്ഥരടക്കം പങ്കെടുത്തിരുന്നതായി തെളിവ്. ഇരുവരുടെ വിവാഹത്തിന്റെ ആല്‍ബത്തില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ ചിത്രങ്ങളുണ്ട്. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ചതായി സംശയമുള്ള വ്യക്തികളാണ് ഇവര്‍. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു.

ജോളിയുടെ സാന്നിധ്യത്തില്‍ ഷാജുവിന്റെ ഒന്നാം ഭാര്യ മരിച്ച് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാം വിവാഹം നടക്കുന്നത്. സിലിയെ കൊലപ്പെടുത്തിയതാണെന്ന് ജോളിയുടെ മൊഴി പുറത്തായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരുമായി കൊലപാതകങ്ങള്‍ക്ക് മുന്‍പും ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍.

വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ച റവന്യു ഉദ്യോഗസ്ഥര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഷാജു-ജോളി വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വത്ത് തട്ടിപ്പില്‍ ജോളിയെ ഇവര്‍ സഹായിച്ചു എന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടില്ല. ശക്തമായ തെളിവ് ലഭിച്ചതിന് ശേഷം മാത്രമാകും അറസ്റ്റ്.