ശശികലയെ കോടതിയില്‍ ഹാജരാക്കും; പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു

പോലീസിന്റെ നിര്ദേശം മറികടന്ന് ശബരിമല ദര്ശനത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ കോടതിയില് ഹാജരാക്കാനൊരുങ്ങി പോലീസ്. കോടതിയില് നിന്ന് ജാമ്യം ലഭിച്ചാല് ശശികലയ്ക്ക് ശബരിമല ദര്ശനം നടത്താമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റില് പ്രതിഷേധിച്ച് ഇന്നലെ പുലര്ച്ചെ മുതല് ഹിന്ദു ഐക്യവേദി പ്രവര്ത്തകര് പോലീസ് സ്റ്റേഷന് മുന്നില് നടത്തിവരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടുണ്ട്.
 | 
ശശികലയെ കോടതിയില്‍ ഹാജരാക്കും; പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു

റാന്നി: പോലീസിന്റെ നിര്‍ദേശം മറികടന്ന് ശബരിമല ദര്‍ശനത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ കോടതിയില്‍ ഹാജരാക്കാനൊരുങ്ങി പോലീസ്. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചാല്‍ ശശികലയ്ക്ക് ശബരിമല ദര്‍ശനം നടത്താമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ പുലര്‍ച്ചെ മുതല്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടുണ്ട്.

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ മകനെയും മാധ്യമപ്രവര്‍ത്തകയായ പങ്കാളിയെയും കോഴിക്കോട് വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വയനാട്ടിലും പത്തനംതിട്ടയിലും മലപ്പുറത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലാണെന്ന് അറിയാതെ എത്തിയ നിരവധി പേരെയാണ് വിവിധയിടങ്ങളില്‍ അക്രമികള്‍ തടഞ്ഞിട്ടത്. വയനാട്ടില്‍ പോലീസ് അകമ്പടിയോടെ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മുക്കത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.