വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഔട്ട്; കെപിസിസി ജംബോ പട്ടിക വെട്ടിനിരത്തി ഹൈക്കമാന്‍ഡ്

കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക വെട്ടിനിരത്തി ഹൈക്കമാന്ഡ്.
 | 
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഔട്ട്; കെപിസിസി ജംബോ പട്ടിക വെട്ടിനിരത്തി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക വെട്ടിനിരത്തി ഹൈക്കമാന്‍ഡ്. വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ പട്ടികയില്‍ 45 പേര്‍ ഉണ്ടെന്നാണ് വിവരം. കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ ഭാരവാഹി പട്ടിക വരുന്നതില്‍ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്റ് നടപടിയെന്നാണ് വിലയിരുത്തല്‍. ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നില്‍ക്കുകയാണ്.

വി.ഡി. സതീശന്‍,ടി.എന്‍. പ്രതാപന്‍, എ.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ തങ്ങളെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കിയിരുന്നു.