കെഎസ്ആര്‍ടിസിയില്‍ ഹാഫ് ടിക്കറ്റ് എത്ര വയസ് വരെ എടുക്കാം; ഫെയിസ്ബുക്ക് പോസ്റ്റ്

കെഎസ്ആര്ടിസി ബസുകളില് കുട്ടികള്ക്ക് എത്ര വയസ് വരെ ഹാഫ് ടിക്കറ്റ് ലഭിക്കുമെന്ന് വ്യക്തമാക്കി ഫെയിസ്ബുക്ക് കുറിപ്പ്.
 | 
കെഎസ്ആര്‍ടിസിയില്‍ ഹാഫ് ടിക്കറ്റ് എത്ര വയസ് വരെ എടുക്കാം; ഫെയിസ്ബുക്ക് പോസ്റ്റ്

കെഎസ്ആര്‍ടിസി ബസുകളില്‍ കുട്ടികള്‍ക്ക് എത്ര വയസ് വരെ ഹാഫ് ടിക്കറ്റ് ലഭിക്കുമെന്ന് വ്യക്തമാക്കി ഫെയിസ്ബുക്ക് കുറിപ്പ്. ബസുകളില്‍ തര്‍ക്കത്തിന് വഴിവെക്കുന്ന ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്ന കുറിപ്പുമായി കെഎസ്ആര്‍ടിസിയുടെ ഫെയിസ്ബുക്ക് പേജാണ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബസില്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഹാഫ് ടിക്കറ്റ് നല്‍കുന്നത്. 12 വയസ് കഴിഞ്ഞാല്‍ ഫുള്‍ ടിക്കറ്റ് എടുക്കണമെന്നാണ് നിയമം. കുട്ടിയുടെ പ്രായം സംബന്ധിച്ച് കണ്ടക്ടര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ കാണിക്കാവുന്നതാണെന്നും പോസ്റ്റ് പറയുന്നു.

പോസ്റ്റ് വായിക്കാം

പ്രിയ യാത്രക്കാരെ,

കുട്ടികൾക്ക് ബസ്സിൽ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളിൽ തർക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ…

കെ.എസ്.ആർ.ടി.സി-യിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതൽ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല… അത് തികച്ചും സൗജന്യമാണ്…

എന്നാൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ഫുൾ ടിക്കറ്റ് ആണ് എടുക്കേണ്ടത്…

ഏതെങ്കിലും കാരണവശാൽ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടർ ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്…

ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ശിക്ഷാർഹമായ കുറ്റമാണ്…

സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്…

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പം…

പ്രിയ യാത്രക്കാരെ, കുട്ടികൾക്ക് ബസ്സിൽ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളിൽ തർക്കമുണ്ടാക്കുന്ന ഒരു…

Posted by Kerala State Road Transport Corporation on Friday, December 6, 2019