കേന്ദ്രത്തിന് കുമ്മനം എംഎല്‍എ; സെന്റ് തെരേസാസിലെ ചടങ്ങില്‍ കേന്ദ്രം നല്‍കിയ പട്ടികയില്‍ എംഎല്‍എ എന്ന് വിശേഷണം

കൊച്ചി സെന്റ് തെരേസാസ് കോളേജില് നടന്ന ചടങ്ങില് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന് പങ്കെടുത്തത് എംഎല്എ എന്ന വിശേഷണവുമായി. പരിപാടിക്ക് കേന്ദ്രസര്ക്കാര് സംസ്ഥാനത്തിന് നല്കിയ പട്ടികയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന് എംഎല്എ ആയി മാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര് സെക്രട്ടറിയാണ് ഈ ലിസ്റ്റ് അംഗീകരിച്ച് സംസ്ഥാനത്തിന് നല്കുന്നത്.
 | 

കേന്ദ്രത്തിന് കുമ്മനം എംഎല്‍എ; സെന്റ് തെരേസാസിലെ ചടങ്ങില്‍ കേന്ദ്രം നല്‍കിയ പട്ടികയില്‍ എംഎല്‍എ എന്ന് വിശേഷണം

കൊച്ചി: കൊച്ചി സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് എംഎല്‍എ എന്ന വിശേഷണവുമായി. പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പട്ടികയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എംഎല്‍എ ആയി മാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറിയാണ് ഈ ലിസ്റ്റ് അംഗീകരിച്ച് സംസ്ഥാനത്തിന് നല്‍കുന്നത്.

പി.എന്‍.പണിക്കര്‍ വായനാദിനവുമായി ബന്ധപ്പെട്ട് സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍, കെ. വി തോമസ് എംപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ട അഞ്ച് ചടങ്ങുകളായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. ഇതില്‍ നാലിടത്തെ പ്രോട്ടോക്കോള്‍ മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്.

മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്രക്കെത്തിയത് വിവാദമായിരുന്നു. ഒരു ജനപ്രതിനിധിയോ ഭരണഘടനാ പദവി കയ്യാളുകയോ ചെയ്യാത്ത കുമ്മനം അവസാന നിമിഷം മെട്രോ യാത്രയിലെത്തിയതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിനു പിന്നാലെയാണ് എംഎല്‍എ പദവിയുമായി കുമ്മനം എത്തിയ വാര്‍ത്ത പുറത്തു വരുന്നത്.