സാങ്കേതിക തകരാര്‍; കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനം കരിപ്പൂരില്‍ തിരിച്ചിറക്കി

കുവൈറ്റിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില് അടിയന്തരമായി തിരിച്ചിറക്കി.
 | 
സാങ്കേതിക തകരാര്‍; കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനം കരിപ്പൂരില്‍ തിരിച്ചിറക്കി

കോഴിക്കോട്: കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎസ് 393 വിമാനം തിരിച്ചിറക്കിയത്. കാര്‍ഗോ വിഭാഗത്തില്‍ ഫയര്‍ അലാം മുഴങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു.

15 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്. രാവിലെ 8.37ന് പറന്നുയര്‍ന്ന വിമാനം 9.11ന് തിരിച്ചിറക്കി. എമര്‍ജന്‍സി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.