ബി.ജെ.പിയിലേക്കില്ലെന്ന് നിലപാടുറപ്പിച്ച് കെ.വി തോമസ്; അനുനയ ചര്‍ച്ചകള്‍ ഫലം കാണുന്നു

എറണാകുളം ലോക് സഭാ സീറ്റ് ഹൈബി ഈഡന് നല്കിയതുമായി ബന്ധപ്പെട്ട് കോണ്ഗ്രസിലുണ്ടായ തര്ക്കങ്ങള് പരിഹരിക്കപ്പെടുന്നു. കെ.വി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില് തീരുമാനമുണ്ടായിരിക്കുന്നത്. യാതൊരു കാരണവശാലും ബി.ജെ.പിയിലേക്ക് ചേക്കേറില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്ട്ടുകള്. നേരത്തെ കെ.വി തോമസുമായി ബി.ജെ.പി നേതാക്കള് ടെലിഫോണില് ബന്ധപ്പെട്ടിരുന്നു.
 | 
ബി.ജെ.പിയിലേക്കില്ലെന്ന് നിലപാടുറപ്പിച്ച് കെ.വി തോമസ്; അനുനയ ചര്‍ച്ചകള്‍ ഫലം കാണുന്നു

കൊച്ചി: എറണാകുളം ലോക് സഭാ സീറ്റ് ഹൈബി ഈഡന് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നു. കെ.വി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. യാതൊരു കാരണവശാലും ബി.ജെ.പിയിലേക്ക് ചേക്കേറില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കെ.വി തോമസുമായി ബി.ജെ.പി നേതാക്കള്‍ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സ്മൃതി ഇറാനി ഇന്നലെയും നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഇന്നും കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനും കെ.വി തോമസുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി തോമസിനെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ എന്‍.ഡി.എ ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി നാളെ സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷം മാത്രമെ ഭാവി തീരുമാനിക്കുവെന്നും കെ.വി തോമസ് പറഞ്ഞു. രാവിലെ അനുനയ നീക്കങ്ങളുടെ ഭാഗമായി വീട്ടിലെത്തിയ ചെന്നിത്തലയോട് രോഷത്തോടെയാണ് കെവി തോമസ് പ്രതികരിച്ചത്. എംഎല്‍എ സ്ഥാനം , യുഡിഎഫ് കണ്‍വീനര്‍ പദവി തുടങ്ങി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അടക്കം സംഘടനാ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തതായിട്ടാണ് സൂചന.