കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 8 ആയി

കട്ടിപ്പാറയില് ഉണ്ടായ ഉരുള്പൊട്ടലില് കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്ന്നു. കാണാതായ ഒന്നര വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് ഇത്. കാണാതായ കരിഞ്ചോല ഹസന്റെ മകള് നുസ്രത്തിന്റെ കുട്ടിയായ റിഫ ഫാത്തിമ മറിയമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
 | 

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 8 ആയി

കോഴിക്കോട്: കട്ടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. കാണാതായ ഒന്നര വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് ഇത്. കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്തിന്റെ കുട്ടിയായ റിഫ ഫാത്തിമ മറിയമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നുസ്രത്ത്, ഇവരുടെ മറ്റൊരു കുട്ടി, കുടുംബത്തിലെ തന്ന് മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ആറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇരുനൂറിലേറെയാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കരിഞ്ചോലമലയിലെ നാല് വീടുകളാണ് ദുരന്തത്തില്‍ പെട്ടത്. കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, അ്ബ്ദുള്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു.