ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കാമുകി വിഷം കഴിച്ചു; ഗുരുതരാവസ്ഥയില്‍

ആള്ക്കൂട്ടം ആക്രമിച്ചതിനെത്തുടര്ന്ന് ആത്മഹത്യ ചെയ്ത ഷാഹിറിന്റെ കാമുകിയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
 | 
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കാമുകി വിഷം കഴിച്ചു; ഗുരുതരാവസ്ഥയില്‍

മലപ്പുറം: ആള്‍ക്കൂട്ടം ആക്രമിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷാഹിറിന്റെ കാമുകിയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഷാഹിറിനെ മര്‍ദ്ദിച്ചത്. ഇതില്‍ മനംനൊന്ത് വിഷം കഴിച്ച ഷാഹിര്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം വിഷം കഴിച്ച നിലയില്‍ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

ഞായറാഴ്ച നബിദിന പരിപാടികള്‍ കാണുന്നതിനായി ഷാഹിറും സഹോദരനും സുഹൃത്തും പുതുപ്പറമ്പ് മൈതാനത്ത് എത്തിയിരുന്നു. ഇവിടെ വെച്ചാണ് യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ മര്‍ദ്ദിച്ചത്. രണ്ട് മണിക്കൂറോളം തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്ന് ഷാഹിറിന്റെ സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ഷാഹിറിന്റെ ബന്ധുക്കള്‍ പറയുന്നു.

വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.