പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി തീരുമാനം ഉടനുണ്ടാകുമെന്ന് എം.എ ബേബി

ഷൊര്ണ്ണൂര് എം.എല്.എ പി.കെ ശശിക്കെതിരായി ഡി.വൈ.എഫ്.ഐ വനിത നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില് പാര്ട്ടി തീരുമാനം ഉടന് ഉണ്ടാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം നിയോഗിച്ച കമ്മറ്റി നേരത്തെ വനിതാ നേതാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നല്കി എം.എ ബേബി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില് കുറ്റക്കാരനെന്ന് തെളിഞ്ഞാല് ശശിക്കെതിരെ നിയമ നടപടിക്ക് പാര്ട്ടി ശുപാര്ശ ചെയ്യാനും സാധ്യതയുണ്ട്.
 | 

പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി തീരുമാനം ഉടനുണ്ടാകുമെന്ന് എം.എ ബേബി

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായി ഡി.വൈ.എഫ്.ഐ വനിത നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം നിയോഗിച്ച കമ്മറ്റി നേരത്തെ വനിതാ നേതാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി എം.എ ബേബി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ശശിക്കെതിരെ നിയമ നടപടിക്ക് പാര്‍ട്ടി ശുപാര്‍ശ ചെയ്യാനും സാധ്യതയുണ്ട്.

ആര്‍ക്ക് പരാതി നല്‍കാനും വനിത നേതാവിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ പല നേതാക്കളും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. വിഷയത്തില്‍ ഉടന്‍ പാര്‍ട്ടി തീരുമാനം ഉണ്ടാകും എം.എ ബേബി പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മറ്റിക്കാണ് ഡി.വൈ.എഫ്.ഐ വനിത നേതാവ് പരാതി നല്‍കിയത്. തുടര്‍ന്നാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനതല നേതാക്കള്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് എ.കെ. ബാലനും പി.കെ. ശ്രീമതി ഉള്‍പ്പെട്ടെ കമ്മീഷനെ നിയമിക്കുകയായിരുന്നു.

പി.കെ ശ്രീമതി പരാതിക്കാരിയുമായി കൂടിക്കാഴ്ച്ച നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചില ലോക്കല്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പരാതിക്കാരിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതായി കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ നേതാക്കളില്‍ നിന്ന് യുവതിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു.