മാഹി കൊലപാതകത്തിന്റെ സൂത്രധാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടും ക്രിമിനല്‍

സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയില് ബാബുവിനെ കൊലപാതകത്തിന് നേതൃത്വം നല്കിയത് ആര്എസ്എസ് പ്രവര്ത്തകനായ കൊടും ക്രിമിനല് ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര് ചെണ്ടയാട് കുന്നുമ്മലിലെ കുനിയില് സ്വദേശിയാണ് ശ്യാംജിത്ത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളില് പ്രതിയാണ് ഇയാള്. വടിവാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള് ആഘോഷിക്കുന്ന ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
 | 

മാഹി കൊലപാതകത്തിന്റെ സൂത്രധാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടും ക്രിമിനല്‍

മാഹി: സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടും ക്രിമിനല്‍ ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ സ്വദേശിയാണ് ശ്യാംജിത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. വടിവാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബാബുവിനെ കൊലപ്പെടുത്തിയത് വിദ്ഗദ്ധ പരിശീലനം ലഭിച്ച വാടകകൊലയാളികളാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാംജിത്ത് മുന്‍പും ഇത്തരം ആക്രമണങ്ങളില്‍ പങ്കെടുത്തുന്നിരുന്നതായി പോലീസ് അന്വേഷിക്കുന്നുണ്ട്. ബാബുവിനെ കൊലപ്പെടുത്താനുള്ള പ്ലാന്‍ തയ്യാറാക്കിയത് ശ്യാംജിത്താണെന്നാണ് സൂചന.

ശ്യാംജിത്തിന്റെ അറസ്റ്റോടുകൂടി ബാബു വധക്കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. പാനൂര്‍ ചെണ്ടയാട് പുതിയവീട്ടില്‍ കെ ജെറിന്‍ സുരേഷ് (31), ഈസ്റ്റ് പള്ളൂര്‍ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയില്‍ ഹൗസില്‍ പി കെ നിജേഷ് (34), പന്തക്കല്‍ ശിവഗംഗയില്‍ പി കെ ശരത്ത്(25)എന്നിവരാണ് മുന്‍പ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. ബാബുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി പോലീസ് പറഞ്ഞു.