കൊറോണ ബാധിച്ച് അജ്മാനില്‍ മലയാളി മരിച്ചു

കൊറോണ ബാധിച്ച് മലയാളി അജ്മാനില് മരിച്ചു.
 | 
കൊറോണ ബാധിച്ച് അജ്മാനില്‍ മലയാളി മരിച്ചു

കൊറോണ ബാധിച്ച് മലയാളി അജ്മാനില്‍ മരിച്ചു. കണ്ണൂര്‍, പേരാവൂര്‍ സ്വദേശി പടിഞ്ഞേറയില്‍ ഹാരിസ് (36) ആണ് മരിച്ചത്. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. തലാല്‍ ഗ്രൂപ്പില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

ഇന്നലെയാണ് ഹാരിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.