കോവിഡ് ബാധിച്ച് യുകെയില്‍ മലയാളി മരിച്ചു

കൊറോണ ബാധിച്ച് യുകെയില് മലയാളി മരിച്ചു.
 | 
കോവിഡ് ബാധിച്ച് യുകെയില്‍ മലയാളി മരിച്ചു

ലണ്ടന്‍: കൊറോണ ബാധിച്ച് യുകെയില്‍ മലയാളി മരിച്ചു. ബര്‍മിംഗ്ഹാമില്‍ താമസിച്ചിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ.പച്ചീരി ഹംസയാണ് മരിച്ചത്. 80 വയസായിരുന്നു. പത്ത് ദിവസമായി കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.

എന്‍എച്ച്എസില്‍ ഡോക്ടറായിരുന്ന പച്ചീരി ഹംസ റിട്ടയര്‍ ചെയ്ത ശേഷം ബര്‍മിംഗ്ഹാമില്‍ താമസിക്കുകയായിരുന്നു. ഭാര്യ റോസ്‌ന(കോയമ്പത്തൂര്‍) മക്കള്‍ ഷബ്‌നം, സക്കീര്‍. നിലവിലെ സാഹചര്യത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖബറടക്കം യുകെയില്‍ തന്നെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.