അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

അയര്ലന്ഡില് കൊറോണ ബാധ മൂലം മലയാളി നഴ്സ് മരിച്ചു.
 | 
അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കൊറോണ ബാധ മൂലം മലയാളി നഴ്‌സ് മരിച്ചു. കോട്ടയം സ്വദേശിനി ബീന ജോര്‍ജ് ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്ന് ഐറിഷ് മലയാളികള്‍ വെളിപ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ നിരവധി മലയാളി നഴ്‌സുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നൂറോളം മലയാളികള്‍ രോഗബാധിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കോറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെങ്കിലും ഒരു ദിവസം 1500 പേരുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ മാത്രമേ അയര്‍ലന്‍ഡിലുള്ളൂ എന്നാണ് വിവരം. പതിനയ്യായിരത്തോളം പേര്‍ പരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പരിശോധനകള്‍ ആരംഭിച്ചിട്ടില്ല.

ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 85 പേര്‍ അയര്‍ലന്‍ഡില്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്.