ഇത് ഐഷ റെന്ന; ജാമിയ പ്രതിഷേധത്തില്‍ വൈറലായ ആ ചൂണ്ടുവിരല്‍ മലയാളി വിദ്യാര്‍ത്ഥിനിയുടേത്; വീഡിയോ

ജാമിയ മിലിയ ഇസ്ലാമിയ സര്വകലാശാലയിലെ വിദ്യാര്ത്ഥി പ്രതിഷേധത്തില് വൈറലായ ഒരു ചിത്രമുണ്ട്. വിദ്യാര്ത്ഥികളെ ക്യാമ്പസില് നിന്ന് പിടിച്ചിറക്കി മര്ദ്ദിച്ച ഡല്ഹി പോലീസിന് നേരെ ചൂണ്ടുവിരല് ഉയര്ത്തി നില്ക്കുന്ന ഒരു പെണ്കുട്ടിയുടെ.
 | 
ഇത് ഐഷ റെന്ന; ജാമിയ പ്രതിഷേധത്തില്‍ വൈറലായ ആ ചൂണ്ടുവിരല്‍ മലയാളി വിദ്യാര്‍ത്ഥിനിയുടേത്; വീഡിയോ

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ വൈറലായ ഒരു ചിത്രമുണ്ട്. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ച ഡല്‍ഹി പോലീസിന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ. ക്യാമ്പസില്‍ അഴിഞ്ഞാടിയ ഡല്‍ഹി പോലീസ് ഈ ചൂണ്ടുവിരലിന് മുന്നില്‍ അടിയറവ് പറയുന്നതും നാം കണ്ടു. മലയാളി വിദ്യാര്‍ത്ഥിനിയായ ഐഷ റെന്നയാണ് തന്റെ സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ പോലീസിനെ എതിരിട്ടത്.

മലപ്പുറം, കൊണ്ടോട്ടി സ്വദേശിനിയാണ് ഐഷ. ക്യാമ്പസില്‍ നിന്ന് പോലീസ് പുറത്തേക്ക് വലിച്ചിട്ടശേഷം വളഞ്ഞ് മര്‍ദ്ദിച്ചത് മലയാളി വിദ്യാര്‍ത്ഥിയെയായിരുന്നു. ഷെഹീന്‍ അബ്ദുള്ള എന്ന ഈ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിനിടെയാണ് ഐഷ പോലീസിന് മുന്നില്‍ തടസമായി നിന്നത്. ഇതിനിടയിലും ഷെഹീനെ വലിയ ലാത്തി ഉപയോഗിച്ച് പോലീസ് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഐഷയുടെ ശക്തമായ പ്രതിരോധത്തില്‍ പോലീസ് പിന്‍വാങ്ങുകയായിരുന്നു.

ഇത് ഐഷ റെന്ന; ജാമിയ പ്രതിഷേധത്തില്‍ വൈറലായ ആ ചൂണ്ടുവിരല്‍ മലയാളി വിദ്യാര്‍ത്ഥിനിയുടേത്; വീഡിയോ

ഗേറ്റിനുള്ളിലേക്ക് പാഞ്ഞു കയറിയാണ് വിദ്യാര്‍ത്ഥികളെ പോലീസ് വഴിയിലേക്ക് വലിച്ചിട്ട് വളഞ്ഞ് മര്‍ദ്ദിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ക്യാമ്പസില്‍ പോലീസ് നടത്തിയതെന്ന് ദൃശ്യങ്ങൡും വ്യക്തമാണ്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ഇക്കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വീഡിയോ കാണാം

ഇൗ രാത്രി ഉറങ്ങാനാവില്ലല്ലോ….#AgainstCAB #JamiaMiliaUty #DelhiPolice #StudentsProtest #StandWithProtest #PoliceGoBack

Posted by Adv Syam Devaraj on Sunday, December 15, 2019