ഞങ്ങളുടെ ആപ്പ് എവിടെ? ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും പേജുകളില്‍ മലയാളി പൊങ്കാല

ബെവ് ക്യൂ ആപ്പ് വൈകുന്നതില് 'ആശങ്ക'യുമായി ഗൂഗിളിന്റെയും സിഇഒ സുന്ദര് പിച്ചൈയുടെയും ഫെയിസ്ബുക്ക് പേജുകളില് മലയാളികള്.
 | 
ഞങ്ങളുടെ ആപ്പ് എവിടെ? ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും പേജുകളില്‍ മലയാളി പൊങ്കാല

ബെവ് ക്യൂ ആപ്പ് വൈകുന്നതില്‍ ‘ആശങ്ക’യുമായി ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും ഫെയിസ്ബുക്ക് പേജുകളില്‍ മലയാളികള്‍. ഞങ്ങളുടെ ആപ്പ് എവിടെയെന്നും ബ്രോ നമ്മുടെ ആപ്പിന് ഒന്ന് അപ്പ്രൂവല്‍ കൊടുക്ക് എന്നുമൊക്കെയാണ് മലയാളികളുടെ കമന്റുകള്‍. ഞങ്ങള്‍ കുടിയന്മാര്‍ക്കുള്ള ആപ്പിന് ഉടനെ അനുമതി കൊടുത്തില്ലേല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ സ്ഥാനം സംബന്ധിച്ച വിവാദത്തില്‍ കമന്റിട്ട നേപ്പാള്‍ സ്വദേശിനിയോട് മാറി നില്‍ക്കാന്‍ പറഞ്ഞുകൊണ്ടാണ് മറ്റൊരു കമന്റ്. ആദ്യം ഞങ്ങളുടെ ആപ്പ് തരട്ടെ അത് കഴിഞ്ഞിട്ടാവാം നേപ്പാള്‍ ചൈന പ്രശ്‌നം എന്നാണ കമന്റ്.

ഞങ്ങളുടെ ആപ്പ് എവിടെ? ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും പേജുകളില്‍ മലയാളി പൊങ്കാല ഞങ്ങളുടെ ആപ്പ് എവിടെ? ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും പേജുകളില്‍ മലയാളി പൊങ്കാല ഞങ്ങളുടെ ആപ്പ് എവിടെ? ഗൂഗിളിന്റെയും സിഇഒ സുന്ദര്‍ പിച്ചൈയുടെയും പേജുകളില്‍ മലയാളി പൊങ്കാല

ബെവ് ക്യൂ ആപ്പ് ഗൂഗിളില്‍ അപ്ലോഡ് ചെയ്യാനുള്ള അനുമതി കിട്ടിയിട്ടില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കുടിയന്‍മാര്‍ ഗൂഗിളിനെയും അതിന്റെ തലവനെയും തേടിയെത്തിയിരിക്കുന്നത്. ആപ്പ് പ്ലേസ്‌റ്റോറില്‍ അപ്ലോഡ് ചെയ്യാനുള്ള അനുമതി കഴിഞ്ഞ തിങ്കളാഴ്ച തന്നെ തേടിയിരുന്നുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ആപ്പ് എത്തിയിട്ടില്ല. കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന മലയാളികള്‍ ഇതിനിടെ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ ഫെയിസ്ബുക്ക് പേജിലും അന്വേഷണവുമായി എത്തിയിരുന്നു.

അപ്ലോഡ് ചെയ്യാനുള്ള അനുമതി ഇന്ന് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അനുമതി ഇന്ന് കിട്ടിയാലും മദ്യവില്‍പന കേന്ദ്രങ്ങള്‍ ബുധനാഴ്ചയേ തുറക്കാന്‍ സാധിക്കൂ. ഗൂഗിളിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ തന്നെ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.