പിണറായിക്കെതിരെ മത്സരിക്കാന്‍ ഇനിയില്ല; അതൃപ്തി വ്യക്തമാക്കി മമ്പറം ദിവാകരന്‍

പിണറായി വിജയനോട് ഇനി മത്സരിക്കാന് താനില്ലെന്ന് കെപിസിസി നിര്വാഹക സമിതിയംഗം മമ്പറം ദിവാകരന്.
 | 
പിണറായിക്കെതിരെ മത്സരിക്കാന്‍ ഇനിയില്ല; അതൃപ്തി വ്യക്തമാക്കി മമ്പറം ദിവാകരന്‍

കണ്ണൂര്‍: പിണറായി വിജയനോട് ഇനി മത്സരിക്കാന്‍ താനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്‍. എന്നാല്‍ പിണറായിയോട് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍ കോണ്‍ഗ്രസിലെ ചില വ്യക്തികളുടെ സമീപനം തനിക്ക് മടുപ്പുളവാക്കുന്നു. അതിനാല്‍ ഇത്തവണ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്നാണ് മമ്പറം വ്യക്തമാക്കിയത്.

50 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. ചിലരുടെ പ്രത്യേക താല്‍പര്യങ്ങളാണ് അതിന് കാരണം. പിണറായി വിജയനുമായി നല്ല അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയപരമായി വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ പിണറായിക്കെതിരെ മത്സരിക്കാന്‍ സ്വയം സന്നദ്ധനായി എത്തിയ നേതാവാണ് മമ്പറം ദിവാകരന്‍.