വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി

ജമ്മുകാശ്മീരിലെ പുല്വാമയിലുണ്ടായ ഭീകാരക്രമണത്തില് കൊല്ലപ്പെട്ട മലയാളി സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ വസതി സന്ദര്ശിച്ച് നടന് മമ്മൂട്ടി. വസന്തകുമാറിന്റെ കുടുംബത്തോടൊപ്പം ഏറെ നേരെ ചെലവഴിച്ചാണ് താരം മടങ്ങിയത്. നടനും പോലീസ് ഓഫീസറുമായ അബു സലീം, വയനാട് സ്പെഷല് ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്സ് എന്നിവരോടപ്പമാണ് മമ്മൂട്ടി എത്തിയത്. വസന്തകുമാറിന്റെ ശവകൂടീരത്തില് ആദരവ് അര്പ്പിച്ച ശേഷമാണ് താരം മടങ്ങിയത്.
 | 
വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി

കല്‍പ്പറ്റ: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ വസതി സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ കുടുംബത്തോടൊപ്പം ഏറെ നേരെ ചെലവഴിച്ചാണ് താരം മടങ്ങിയത്. നടനും പോലീസ് ഓഫീസറുമായ അബു സലീം, വയനാട് സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്‌സ് എന്നിവരോടപ്പമാണ് മമ്മൂട്ടി എത്തിയത്. വസന്തകുമാറിന്റെ ശവകൂടീരത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 42ലേറെ സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ ജെയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണം നടത്തുന്നത്. 40ലേറെ സൈനികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ചാര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യയുടെ ആരോപണം. ആക്രമണം ആസൂത്രണം ചെയ്ത ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സൈന്യം കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.