പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍; മാനസികരോഗിയെന്ന് പോലീസ്

പാലക്കാട് നഗരസഭാ ഓഫീസിന് മുന്നലെ ഗാന്ധി പ്രതിമയില് ബിജെപി കൊടി കെട്ടിയയാള് പിടിയില്.
 | 
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍; മാനസികരോഗിയെന്ന് പോലീസ്

പാലക്കാട് നഗരസഭാ ഓഫീസിന് മുന്നലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍. തിരുനെല്ലായി സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ മാനസികരോഗിയാണെന്ന് പോലീസ് പറഞ്ഞു. തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരവധി തവണ ഇയാള്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പാലക്കാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്തു നിന്നാണ് ഇയാള്‍ക്ക് ബിജെപി പതാക ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥിരം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിച്ചയാള്‍ പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച ശേഷം കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി കൊടി നീക്കം ചെയ്തു. പരാതിയില്‍ പാലക്കാട് സൗത്ത് പോലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ഓഫീസില്‍ ബിജെപി ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയത്.