ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ഹൈക്കോടതി കെട്ടിടത്തില് നിന്ന് ചാടി ആത്മഹത്യ.
 | 

 

ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ. ഇടുക്കി, ഉടുമ്പന്‍ചോല സ്വദേശി രാജേഷ് (46) ആണ് മരിച്ചത്. ആറാം നിലയിലുള്ള കോടതി മുറിയില്‍ നിന്ന് ഓടിയിറങ്ങിയ രാജേഷ് നടുത്തളത്തിലേക്കാണ് ചാടിയത്.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയില്‍ എത്തിയതെന്നാണ് വിവരം. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

എന്തിനാണ് ഇയാള്‍ ഹൈക്കോടതിയില്‍ എത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.