ആത്മഹത്യാ ഭീഷണി മുഴക്കി ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന ഗൃഹനാഥന്‍

ആത്മഹത്യാ ഭീഷണി മുഴക്കി ഉരുള്പൊട്ടലില് വീടു തകര്ന്ന ഗൃഹനാഥന്. ഇടുക്കി, കീരിത്തോട് അഞ്ചല്കുന്നില് വീട്ടില് വേലായുധനാണ് വീടിനു മുന്നില് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അധികൃതര് അവഗണിക്കുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. രണ്ടു പേര് മരിച്ച ഉരുള്പൊട്ടലില് വേലായുധന്റെ വീടിന്റെ മുന്വശം തകര്ന്നിരുന്നു.
 | 

ആത്മഹത്യാ ഭീഷണി മുഴക്കി ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന ഗൃഹനാഥന്‍

ഇടുക്കി: ആത്മഹത്യാ ഭീഷണി മുഴക്കി ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന ഗൃഹനാഥന്‍. ഇടുക്കി, കീരിത്തോട് അഞ്ചല്‍കുന്നില്‍ വീട്ടില്‍ വേലായുധനാണ് വീടിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. അധികൃതര്‍ അവഗണിക്കുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. രണ്ടു പേര്‍ മരിച്ച ഉരുള്‍പൊട്ടലില്‍ വേലായുധന്റെ വീടിന്റെ മുന്‍വശം തകര്‍ന്നിരുന്നു.

ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനോ തന്നെ സഹായിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് വേലായുധന്‍ പറയുന്നത്. സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനപ്രതിനിധികള്‍ പോകുമ്പോളാണ് ഇയാള്‍ കയര്‍ എടുത്തു കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.

അതേസമയം വേലായുധനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വിളിച്ചിട്ട് വന്നില്ലെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് വില്ലേജ് അധികൃതര്‍ പറയുന്നത്. പോലീസും പഞ്ചായത്ത് അധികൃതരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇയാളെ അനുനയിപ്പിച്ചത്.