കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

ഷാര്ജയില് നിന്നെത്തി ക്വാറന്റീനില് കഴിയുകയായിരുന്നയാള് മരിച്ചു.
 | 
കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

കണ്ണൂര്‍: ഷാര്‍ജയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. 21-ാം തിയതി നാട്ടിലെത്തിയ അബ്ദുള്‍ ഖാദര്‍ വിമാനത്താവളത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശം അനുസരിച്ച് വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണ്. മരണ കാരണം സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നടത്തിയിരുന്നു.

ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ അബ്ദുള്‍ ഖാദര്‍ വീണുകിടക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.