മഞ്ജുഷയുടെ പിതാവ് അപകടത്തില്‍ കൊല്ലപ്പെട്ടു; അപകടമുണ്ടായത് അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍

സ്കൂട്ടര് അപകടത്തില് മരിച്ച ഗായികയും കാലടി സംസ്കൃത സര്വകലാശാലാ വിദ്യാര്ത്ഥിനിയുമായിരുന്ന മഞ്ജുഷയുടെ പിതാവ് അപകടത്തില് മരിച്ചു
 | 
മഞ്ജുഷയുടെ പിതാവ് അപകടത്തില്‍ കൊല്ലപ്പെട്ടു; അപകടമുണ്ടായത് അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച ഗായികയും കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുമായിരുന്ന മഞ്ജുഷയുടെ പിതാവ് അപകടത്തില്‍ മരിച്ചു. മഞ്ജുഷ അപകടത്തില്‍ പെട്ട അതേ സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെയാണ് പിതാവ് മോഹന്‍ദാസും അപകടത്തില്‍ പെട്ടത്. പെരുമ്പാവൂര്‍, പുല്ലുവഴിയില്‍ വെച്ചായിരുന്നു അപകടം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പിക്ക് അപ്പ് പിന്നീട് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ മഞ്ജുഷ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു. 2018ലാണ് മഞ്ജുഷ അപകടത്തില്‍ മരിച്ചത്. താന്നിപ്പുഴയില്‍ എംസി റോഡില്‍ വെച്ച് മഞ്ജുഷ യാത്ര ചെയ്തിരുന്ന സ്‌കൂട്ടറില്‍ മിനി ലോറി ഇടിക്കുകയായിരുന്നു.