പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍

ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.
 | 
പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍

ചങ്ങനാശേരി: ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിന് തൊഴിലാളികളാണ് പായിപ്പാട് കവലയില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തൊഴിലാളികള്‍ കൂട്ടമായി ദേശീയപാതയിലേക്ക് എത്തുകയാണ്.

പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്ള പ്രദേശമാണ് പായിപ്പാട്. പായിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് കമ്യൂണിറ്റി കിച്ചന്‍ സംവിധാനം ഒരുക്കിയെങ്കിലും പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തങ്ങള്‍ക്ക് ഭക്ഷണമോ ചികിത്സയോ പോലും ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ശരിയായ കണക്ക് കൈമാറാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നു.