ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല, സെല്‍ഫിയെടുക്കുക മാത്രമാണ് ചെ്തത്; വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍

മര്ദ്ദനമേറ്റ് കൊല്ലപ്പെടുന്നതിനു മുമ്പ് ആദിവാസി യുവാവായ മധുവിനൊപ്പം സെല്ഫിയെടുത്ത ഉബൈദിനെ ന്യായീകരിച്ച് മണ്ണാര്ക്കാട് എംഎല്എ എന്. ഷംസുദ്ദീന്. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സെല്ഫി എടുക്കുക മാത്രമേ ചെയ്തുള്ളുവെന്നുമാണ് എംഎല്എയുടെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെടുത്ത ഉബൈദ് ഷംസുദ്ദീനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എംഎല്എ രംഗത്തെത്തിയത്.
 | 

ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല, സെല്‍ഫിയെടുക്കുക മാത്രമാണ് ചെ്തത്; വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍

പാലക്കാട്: മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നതിനു മുമ്പ് ആദിവാസി യുവാവായ മധുവിനൊപ്പം സെല്‍ഫിയെടുത്ത ഉബൈദിനെ ന്യായീകരിച്ച് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സെല്‍ഫി എടുക്കുക മാത്രമേ ചെയ്തുള്ളുവെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെടുത്ത ഉബൈദ് ഷംസുദ്ദീനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

രണ്ടു വര്‍ഷം മുമ്പെടുത്ത ഫോട്ടോ ഉപയോഗിച്ച് തനിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ്. ഈ പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഉബൈദ് കാട്ടിലേക്ക് പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളുവെന്നും യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണ് തന്നെ അറിയിച്ചതെന്നും ഷംസുദ്ദീന്‍ വിശദീകരിക്കുന്നു. ഉബൈദ് സെല്‍ഫിയെടുത്ത് സംഭവം പരസ്യമാക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ താന്‍ അത് സ്ഥിരീകരിച്ചിട്ടില്ല. അതിലൊന്നും താന്‍ ഇടപെടില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.