പാര്‍ട്ടിയുടെ വിലയിടിഞ്ഞെങ്കിലും എം.എല്‍.എമാരുടെ വിലകൂടി; കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം മണി

ഗോവയിലെയും കര്ണാടകത്തിലെയും എം.എല്.എമാരുടെ കൂറുമാറ്റം കോണ്ഗ്രസിനെ വലിയ പ്രതിസന്ധിയാലാക്കിയ സാഹചര്യത്തിലാണ് മണിയുടെ പരിഹാസം.
 | 
പാര്‍ട്ടിയുടെ വിലയിടിഞ്ഞെങ്കിലും എം.എല്‍.എമാരുടെ വിലകൂടി; കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം മണി

കൊച്ചി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രി എം.എം. മണി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഗോവയിലെയും കര്‍ണാടകത്തിലെയും എം.എല്‍.എമാരുടെ കൂറുമാറ്റം കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയാലാക്കിയ സാഹചര്യത്തിലാണ് മണിയുടെ പരിഹാസം.

ഗോവയില്‍ ആകെയുള്ള 15 എം.എല്‍.എമാരില്‍ പ്രതിപക്ഷ നേതാവടക്കം 10 പേരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഗോവയില്‍ വലിയ ആഘാതമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. അതേസമയം കര്‍ണാടകത്തിലെ രാജിവെച്ച എം.എല്‍.എമാര്‍ ഇന്ന് 6 മണിക്ക് മുമ്പായി സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. രാജി സ്വീകരിക്കില്ലെന്ന് സ്പീക്കറുടെ നിലപാട് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.