ഉടുമ്പന്‍ചോലയില്‍ വിജയമുറപ്പിച്ച് എം.എം.മണി; തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഉടുമ്പന്ചോലയില് വിജയം ഉറപ്പിച്ച് എം.എം.മണി
 | 
ഉടുമ്പന്‍ചോലയില്‍ വിജയമുറപ്പിച്ച് എം.എം.മണി; തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഉടുമ്പന്‍ചോലയില്‍ വിജയം ഉറപ്പിച്ച് എം.എം.മണി. 23,301ട്ടുകള്‍ക്കാണ് മണി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇ.എം.അഗസ്തിയാണ് രണ്ടാം സ്ഥാനത്ത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവന് 3536 വോട്ടുകള്‍ മാത്രമാണ് നേടിയത്.

മണിക്ക് ലഭിച്ച വന്‍ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ തോല്‍വി സമ്മതിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി പ്രഖ്യാപിച്ചു. നാളെ തല മൊട്ടയടിക്കുകയാണെന്നും അഗസ്തി പറഞ്ഞു. ശ്രീകണ്ഠന്‍ നായരുമായുളള പന്തയത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇപ്രകാരം ചെയ്യുന്നതെന്നും അഗസ്തി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

എം.എം മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ…

Posted by EM Augusthy on Saturday, May 1, 2021