‘വേറെ അണ്ണന്റെ പേര് തരും’; പേരു മാറ്റിയ സംഭവത്തില്‍ കെ.എസ്.യു പ്രസിഡന്റിനെ ട്രോളി എം.എം.മണി

കോവിഡ് പരിശോധനയ്ക്ക് പേര് മാറ്റി നല്കിയ സംഭവത്തില് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി എം.എം.മണി.
 | 
‘വേറെ അണ്ണന്റെ പേര് തരും’; പേരു മാറ്റിയ സംഭവത്തില്‍ കെ.എസ്.യു പ്രസിഡന്റിനെ ട്രോളി എം.എം.മണി

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് പേര് മാറ്റി നല്‍കിയ സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി എം.എം.മണി. ചായകുടിച്ചാല്‍ കാശ് ‘അണ്ണന്‍ തരും’. കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും ‘വേറെ അണ്ണന്റെ തരും’ എന്ന് മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. കോവിഡ് സ്‌പ്രെഡിംഗ് യൂണിയന്‍ എന്ന ഹാഷ്ടാഗും മന്ത്രി പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും”

#KovidSpreadingUnion

Posted by MM Mani on Wednesday, September 23, 2020

കോവിഡ് പരിശോധനയ്ക്ക് വ്യാജപേരാണ് അഭിജിത്ത് നല്‍കിയതെന്ന് കാട്ടി പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിരുന്നു. അഭി എം.കെ എന്ന പേരാണ് പരിശോധനയ്ക്കായി നല്‍കിയത്. എന്നാല്‍ തനിക്കൊപ്പം പരിശോധനയ്ക്ക് എത്തിയ സഹഭാരവാഹിയായ ബാഹുല്‍ ആണ് പേര് നല്‍കിയതെന്നും ക്ലറിക്കല്‍ മിസ്റ്റേക്കായിരിക്കും ഇതെന്നുമായിരുന്നു അഭിജിത്ത് പ്രതികരിച്ചത്.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അഭിജിത്തിനെ സഹായിച്ച ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് കടകംപള്ളി സൂചന നല്‍കി.