സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു

സ്കൂളുകളില് മൊബൈല് ഫോണുകള്ക്ക് നിരോധനം.
 | 
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു

തിരുവനന്തപുരം: സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ജോലി സമയത്ത് അധ്യാപകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പുതിയ ഉത്തരവെന്നാണ് ഡിപിഐ വ്യക്തമാക്കി.

സ്‌കൂളുകളിലെ മൊബൈല്‍ ഉപയോഗത്തിന് പൂര്‍ണ്ണ വിലക്കാണ് പുതിയ ഉത്തരവിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.