മുല്ലപ്പെരിയാർ: പുനപരിശോധനാ ഹർജി ഡിസംബർ 2-ന് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം സമർപ്പിച്ച പുനപരിശോധനാ ഹർജി ഡിസംബർ 2-ന് സുപ്രീംകോടതി പരിഗണിക്കും. ഉന്നതാധികാരസമിതി റിപ്പോർട്ട് തെറ്റുകൾ നിറഞ്ഞതാണെന്നും കരാർ നിലനിൽക്കുമെന്ന കണ്ടെത്തൽ ശരിയല്ലെന്നും കേരളം ഹർജിയിൽ വ്യക്തമാക്കും.
 | 
മുല്ലപ്പെരിയാർ: പുനപരിശോധനാ ഹർജി ഡിസംബർ 2-ന് സുപ്രീംകോടതിയിൽ


ന്യൂഡൽഹി:
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം സമർപ്പിച്ച പുനപരിശോധനാ ഹർജി ഡിസംബർ 2-ന് സുപ്രീംകോടതി പരിഗണിക്കും. ഉന്നതാധികാരസമിതി റിപ്പോർട്ട് തെറ്റുകൾ നിറഞ്ഞതാണെന്നും കരാർ നിലനിൽക്കുമെന്ന കണ്ടെത്തൽ ശരിയല്ലെന്നും കേരളം ഹർജിയിൽ വ്യക്തമാക്കും. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ശരിയായ പഠനം നടത്താതെയാണ് ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയതെന്നും കേരളം വാദിക്കും.

ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക. ഡാമിലെ ജലനിരപ്പ് അടിയന്തരമായി 136 അടിയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ മറ്റൊരു ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.