മുല്ലപ്പെരിയാർ: കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ജലനിരപ്പ് കുറയ്ക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഷട്ടറുകളുടെ അറ്റകുറ്റപണികൾ കഴിയുന്നത് വരെ ജലനിരപ്പ് ഉയർത്തരുത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടണമെന്നും മേൽനോട്ട സമിതിയുടെ പ്രവർത്തനരീതിയിൽ വ്യക്തത വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
 | 

മുല്ലപ്പെരിയാർ: കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ജലനിരപ്പ് കുറയ്ക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഷട്ടറുകളുടെ അറ്റകുറ്റപണികൾ കഴിയുന്നത് വരെ ജലനിരപ്പ് ഉയർത്തരുത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടണമെന്നും മേൽനോട്ട സമിതിയുടെ പ്രവർത്തനരീതിയിൽ വ്യക്തത വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഹർജി നൽകാൻ തീരുമാനിച്ചത്. ജലനിരപ്പ് നിയന്ത്രണാതീതമായതിനെ തുടർന്നാണ് തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 140.8 അടിയായി ഉയർന്നിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.