ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി; മുംബൈ പോലീസ് കണ്ണൂരില്‍

ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്ന പോലീസ് സംഘം കണ്ണൂരില്.
 | 
ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി; മുംബൈ പോലീസ് കണ്ണൂരില്‍

കണ്ണൂര്‍: ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്ന പോലീസ് സംഘം കണ്ണൂരില്‍. അന്ധേരിയില്‍ നിന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. ബിനോയി കോടിയേരി മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മുംബൈ ഓഷിവാര പോലീസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ബിനോയിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുംബൈ പോലീസ് ശേഖരിക്കുകയാണ്.

വാട്‌സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതൃത്വത്തില്‍ തര്‍ക്കം ഉയര്‍ന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും പോലീസ് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.