പള്ളിവാസല്‍ റിസോര്‍ട്ട് പൂട്ടേണ്ടതില്ലെന്ന് എം.എല്‍.എ; നിര്‍ദേശം തള്ളി കളക്ടര്‍

ഉരുള്പൊട്ടലില് വിനോദ സഞ്ചാരികള് കുടുങ്ങിയ പള്ളിവാസല് 'പ്ലം ജൂഡി' റിസോര്ട്ട് പൂട്ടേണ്ടതില്ലെന്ന ദേവികുളം എം.എല്.എ എസ് രാജേന്ദ്രന്റെ നിര്ദേശം കളക്ടര് തള്ളി. വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയ ശേഷം അപകടനിലയില് തുടരുന്ന റിസോര്ട്ട് അടച്ചു പൂട്ടാന് കളക്ടര് നിര്ദേശം നല്കുകയായിരുന്നു. എന്നാല് പ്രദേശത്ത് മണ്ണിടിച്ചില് സര്വ സാധാരണമാണെന്നും അതിനായി റിസോര്ട്ട് അടുച്ചു പൂട്ടേണ്ട സാഹചര്യമില്ലെന്നും എം.എല്.എ വാദിച്ചു.
 | 

പള്ളിവാസല്‍ റിസോര്‍ട്ട് പൂട്ടേണ്ടതില്ലെന്ന് എം.എല്‍.എ; നിര്‍ദേശം തള്ളി കളക്ടര്‍

മൂന്നാര്‍: ഉരുള്‍പൊട്ടലില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ പള്ളിവാസല്‍ ‘പ്ലം ജൂഡി’ റിസോര്‍ട്ട് പൂട്ടേണ്ടതില്ലെന്ന ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ നിര്‍ദേശം കളക്ടര്‍ തള്ളി. വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയ ശേഷം അപകടനിലയില്‍ തുടരുന്ന റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ സര്‍വ സാധാരണമാണെന്നും അതിനായി റിസോര്‍ട്ട് അടുച്ചു പൂട്ടേണ്ട സാഹചര്യമില്ലെന്നും എം.എല്‍.എ വാദിച്ചു.

എസ്. രാജേന്ദ്രന്റെ നിര്‍ദേശം കളക്ടര്‍ തള്ളിയതോടെ ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി റിസോര്‍ട്ട് സീല്‍ ചെയ്തു. പ്രദേശത്ത് അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി റിസോര്‍ട്ട് മാഫിയ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

അമേരിക്ക, റഷ്യ, യു.എ.ഇ., മലേഷ്യ, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍നിന്നുള്ള 24 പേരും 33 ഉത്തരേന്ത്യക്കാരുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിസോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെക്കൂടാതെ അമ്പതോളം ജീവനക്കാരും ടാക്‌സിഡ്രൈവര്‍മാരും വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു. ഉരുള്‍പ്പൊട്ടി റിസോര്‍ട്ടിലേക്കുള്ള എല്ലാ പാതകളും തകരാറിലായതോടെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയവരെ സര്‍ക്കാരിന്റെ ടീ കൗണ്ടി ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.