വീണ്ടും പരനാറി പ്രയോഗം; ഇത്തവണ വിശേഷണം ഉമ്മൻചാണ്ടിക്ക്

മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരനാറിയെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജൻ. ഐക്യ കേരള പിറവിക്ക് ശേഷം അഞ്ചര പതിറ്റാണ്ട് കാലം മാറി മാറി ഇടത് വലത് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചെങ്കിലും ഉമ്മൻ ചാണ്ടിയെ പോലെ പരനാറിയായ മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു.
 | 
വീണ്ടും പരനാറി പ്രയോഗം; ഇത്തവണ വിശേഷണം ഉമ്മൻചാണ്ടിക്ക്

കാസർകോട്:മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരനാറിയെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജൻ. ഐക്യ കേരള പിറവിക്ക് ശേഷം അഞ്ചര പതിറ്റാണ്ട് കാലം മാറി മാറി ഇടത് വലത് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചെങ്കിലും ഉമ്മൻ ചാണ്ടിയെ പോലെ പരനാറിയായ മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. ഇതിന്റെ പേരിൽ കോടതിയലക്ഷ്യക്കേസ് വന്നാൽ എത്രകാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദുമയിൽ എം.വി ബാലകൃഷ്ണൻ അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം.

ജനവിരുദ്ധനും കൊളളരുതാത്തവനുമായ മറ്റൊരു മുഖ്യമന്ത്രി കേരളത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല. ജനങ്ങൾ ഏറെ പരിഹസിച്ച കരുണാകരന് പോലും മാന്യത ഉണ്ടായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. മദ്യവർജന നടപടിയില്ലാതെ മദ്യ ഉപയോഗം കുറയ്ക്കാൻ സാധിക്കില്ലെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു.