ചെന്നായ്ക്കള്‍ ശാന്തശീലരാണ്, മാനുകള്‍ക്ക് ഇളം പുല്ലുള്ള ഇടങ്ങള്‍ കാണിച്ചുകൊടുക്കുകയാണ് അവരുടെ ജോലി? എന്‍. പ്രഭാകരന്‍

ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധിയിലെ പരാമര്ശങ്ങളുടെ പശ്ചാത്തലത്തില് ശ്രദ്ധ നേടി എഴുത്തുകാരന് എന്.പ്രഭാകരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.
 | 
ചെന്നായ്ക്കള്‍ ശാന്തശീലരാണ്, മാനുകള്‍ക്ക് ഇളം പുല്ലുള്ള ഇടങ്ങള്‍ കാണിച്ചുകൊടുക്കുകയാണ് അവരുടെ ജോലി? എന്‍. പ്രഭാകരന്‍

ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധിയിലെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധ നേടി എഴുത്തുകാരന്‍ എന്‍.പ്രഭാകരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ചെന്നായ്ക്കള്‍ പൊതുവെ വളരെ ശാന്തശീലരാണ്. കാട്ടിലെ മാനുകള്‍ക്ക് തിന്നാന്‍ പറ്റിയ ഇളം പുല്ലുള്ള ഇടങ്ങള്‍ കാണിച്ചുകൊടുക്കുകയാണ് അവരുടെ പ്രധാന ജോലി എന്ന് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ചെന്നായ്ക്കളെ കുറിച്ചുള്ള പതിനഞ്ച് വര്‍ഷത്തെ ഏകാഗ്രവും ക്ലേശനിര്‍ഭരവുമായ പഠനത്തിന ശേഷം ആ ജന്തുശാസ്ത്ര ഗവേഷകന്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട ഏതാനും പണ്ഡിതരുടെയും ഗവേഷകരുടെയും മുന്നില്‍ തന്റെ പഠനം സംബന്ധിച്ച് അവതരിപ്പിച്ച ഹ്രസ്വമായ പ്രബന്ധത്തിലെ വളരെ പ്രധാനപ്പെട്ട ഖണ്ഡിക ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റ് വായിക്കാം

ചെന്നായ്ക്കളെ കുറിച്ചുള്ള പതിനഞ്ച് വർഷത്തെ ഏകാഗ്രവും ക്ലേശനിർഭരവുമായ പഠനത്തിനുശേഷവും ആ ജന്തുശാസ്ത്രഗവേഷകൻ പ്രത്യേകം ക്ഷണിക്കപ്പെട്ട ഏതാനും പണ്ഡിതരുടെയും ഗവേഷകരുടെയും മുന്നിൽ തന്റെ പഠനം സംബന്ധിച്ച് അവതരിപ്പിച്ച ഹ്രസ്വമായ പ്രബന്ധത്തിലെ
വളരെ പ്രധാനപ്പെട്ട ഒരു ഖണ്ഡിക ഇങ്ങനെയായിരുന്നു:
ചെന്നായ്ക്കൾ പൊതുവെ വളരെ ശാന്തശീലരാണ്.കാട്ടിലെ മാനുകൾക്ക് തിന്നാൻ പറ്റിയ ഇളം പുല്ലുള്ള ഇടങ്ങൾ കാണിച്ചുകൊടുക്കുകയാണ് അവരുടെ പ്രധാനജോലി.പഠനാവശ്യത്തിനുവേണ്ടി ഞാൻ ബന്ധപ്പെട്ട 339 ചെന്നായ്ക്കളിൽ ഒന്നു പോലും മാംസാഹാരിയല്ല.മാത്രവുമല്ല മറ്റ് വന്യജീവികളിൽ നിന്ന് വ്യത്യസ്തരായി അവർ സ്വന്തമായി ആഹാരം പാകം ചെയ്തു കഴിക്കുന്നവരാണ്.ചപ്പാത്തിയും ദാലുമാണ് അവരുടെ ഇഷ്ടഭക്ഷണം.ഒരു ദിവസം അമ്പത് ചപ്പാത്തി വരെ തിന്നുന്ന ചെന്നായ്ക്കളെ ഞാൻ കണ്ടിട്ടുണ്ട്.ബുദ്ധഭഗവാന്റെ വിഗ്രഹത്തിൽ മുല്ലപ്പൂമാല ചാർത്തിയ ശേഷമേ അവർ പ്രാതൽ കഴിക്കൂ. നന്നേ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഈയൊരു ചിട്ട യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കും. ഗവേഷകന്റെ ഈ കണ്ടെത്തലുകളാണ് പ്രബന്ധാവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ഏറ്റവുമധികം പ്രകീർത്തിക്കപ്പെട്ടത്.

ചെന്നായ്ക്കളെ കുറിച്ചുള്ള പതിനഞ്ച് വർഷത്തെ ഏകാഗ്രവും ക്ലേശനിർഭരവുമായ പഠനത്തിനുശേഷവും ആ ജന്തുശാസ്ത്രഗവേഷകൻ പ്രത്യേകം…

Posted by N Prabhakaran Dharmadam on Wednesday, September 30, 2020